ദുബൈ: ഇറാനിൽ ജൂൺ 28ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്. വെള്ളിയാഴ്ച ആരംഭിച്ച രജിസ്ട്രേഷനിൽ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നാൽ, ഗാർഡിയൻ കൗൺസിൽ അംഗീകാരം നൽകിയാൽ മാത്രമേ മത്സരിക്കാൻ കഴിയുകയുള്ളൂ.
ഇറാനിലെ യാഥാസ്ഥിതിക മുഖമായി അറിയപ്പെടുന്ന അലി ലാറിജാനി 2021ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പത്രിക സമർപ്പിച്ചിരുന്നെങ്കിലും ഗാർഡിയൻ കൗൺസിൽ സ്ഥാനാർഥിയാകാൻ അനുമതി നൽകിയില്ല.
പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. അഞ്ചുദിവസത്തെ രജിസ്ട്രേഷൻ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.