യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് കോവിഡ് പോസിറ്റീവ്

വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് കോവിഡ് പോസിറ്റീവ്. ഒബാമ തന്നെയാണ് ട്വിറ്റർ വഴി വിവരം പങ്കുവെച്ചത്. "എനിക്ക് കുറച്ച് ദിവസമായി തൊണ്ടയിൽ ചെറിയ അസ്വസ്ഥത ഉണ്ട്. പക്ഷേ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ല " -ഒബാമ ട്വീറ്റ് ചെയ്തു. ഭാര്യ മിഷേൽ ഒബാമ കോവിഡ് നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വാക്‌സിനേഷനുള്ള തന്റെ പിന്തുണ ഞായറാഴ്ച തന്റെ ട്വീറ്റിൽ ഒബാമ ആവർത്തിച്ചു. 'നിങ്ങൾ ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, കേസുകൾ കുറയുമ്പോഴും വാക്സിനേഷൻ എടുക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ഞാൻ നൽകുന്നത്. എല്ലാവരും വാക്സിൻ എടുക്കണം' -ഒബാമ പറഞ്ഞു. യു.എസിലെ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. മാർച്ച് പകുതിയോടെ പ്രതിദിനം ശരാശരി 35,000 കേസുകൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Former US President Barack Obama Tests Positive For Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.