പാരിസ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാൻസ്. പ്രതിരോധ രംഗത്ത് പണിെയടുക്കുന്ന കുടിയേറ്റക്കാർ എത്രയും വേഗം പൗരത്വത്തിനായി അപേക്ഷിക്കണമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
700ലധികം പേർക്ക് ഇതിനകം പൗരത്വം നൽകിയതായും അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ വിദഗ്ധർ, ശുചീകരണ തൊഴിലാളികൾ, ഷോപ് തൊഴിലാളികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് രോഗം ഏറ്റവും മാരകമായി പടർന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഫ്രാൻസുമുണ്ട്.
രോഗികളുടെ മരണനിരക്കും ഗണ്യമായി കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പൗരത്വ സംരംഭം ആദ്യമായി പ്രഖ്യാപിച്ചത്. സാധരണ നിലയിൽ ഫ്രാൻസിൽ അഞ്ചു വർഷം സ്ഥിരം താമസിച്ചവരെയാണ് പൗരത്വത്തിന് പരിഗണിക്കുക. എന്നാൽ, കോവിഡ് പ്രതിരോധ മേഖലയിലുള്ളവർ രണ്ടു വർഷം പൂർത്തിയാക്കിയാൽ മതിയാകും. 2,890 പേർ ഇതുവരെ അപേക്ഷിച്ചിതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.