യുക്രെയ്നിൽ ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

പാരിസ്: യുക്രെയ്നിലെ ലുഹാൻസ് മേഖലയിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.

ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ ഫ്രെഡറിക് ലെ ക്ലർക്ക്-ഇംഹോഫാണ് റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ജീവന്‍ പണയം വെച്ച് യുക്രെയ്നിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നവർക്ക് ഫ്രാൻസിന്റെ നിരുപാധിക പിന്തുണ നൽകുമെന്ന് മാക്രോൺ ആവർത്തിച്ചു. ബി.എഫ്.എം ടി.വിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - French journalist in Ukraine Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.