പാരിസ്: രണ്ടം ഘട്ട പാർലമെന്ററി തെരഞ്ഞെടുപ്പിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൻ മാക്രോണിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജീവൻ ലൂക് മെലൻഷോണിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇടതു ക്യാമ്പാണ് വിജയം നേടിയത്.
577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 200-260 സീറ്റുകളാണ് മാക്രോൺ പക്ഷത്തിന് ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ജീവൻ ലൂക് മെലൻഷോണിന്റെ ക്യാമ്പിന് 140- 200 സീറ്റുകൾ ലഭിക്കും.
മാക്രോണിന്റെ സഖ്യകക്ഷിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. അധികാരം നിലനിർത്താൻ പുതിയ കക്ഷികളുമായി സഖ്യമുണ്ടാക്കേണ്ട സ്ഥിതിയാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായിഏപ്രിലിലാണ് രണ്ടാം വട്ടവും മാക്രോൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദശകങ്ങൾക്ക് ശേഷം ആദ്യമായാണ് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായ വിജയം ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.