ബെർലിൻ: ജി 7 രാഷ്ട്രതലവന്മാർ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായി ഞായറാഴ്ച വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ജർമൻ സർക്കാറിന്‍റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ജി 7 പങ്കാളികളുമായി ജർമൻ ചാൻസലർ ഒലാഫ് ഷോൾഫ് വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തെ രേഖപ്പെടുത്തുന്ന ചരിത്ര ദിനമായ മേയ് എട്ടിനാണ് ചർച്ചയെന്നും ക്രിസ്റ്റിനെ ഹോഫ്മാൻ പറഞ്ഞു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഉൾപ്പെടെയുള്ള വിഷയങ്ങളെല്ലാം ചർച്ചയുടെ ഭാഗമാകും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി ചർച്ചയിൽ റിപ്പോർട്ട് ചെയ്യുമെന്നും അവർ അറിയിച്ചു. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് യൂറോപ്യൻ യൂനിയൻ പരിഗണിക്കുന്നതിനിടെയാണ് ജി 7 രാജ്യങ്ങളുടെ തലവന്മാർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.