അമേരിക്കയിലെ ഇന്ത്യക്കാരുടെ ജ്വല്ലറികളിൽ കൊള്ള നടത്തിയ ക്രിമിനൽ ഗ്യാങ് പിടിയിൽ

വാഷിങ്ടൺ: വിവിധ അമേരിക്കൻ സ്റ്റേറ്റുകളിൽ ഇന്ത്യക്കാരുടെ ജ്വല്ലറി ഷോറൂമുകളിൽ ആയുധങ്ങളുമായി കൊള്ള നടത്തിയ ക്രിമിനൽ ഗ്യാങ് പിടിയിൽ. സംഘത്തിലെ എട്ടു പേരെയാണ് എഫ്.ബി.ഐ ഇപ്പോൾ വലയിലാക്കിയത്. എട്ടു പേരെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു.

2022 ജനുവരിക്കും 2023 ജനുവരിക്കുമിടയിൽ ന്യൂയോർക്ക്, ന്യൂജഴ്സി, വിർജീനിയ, ഫ്ലോറിഡ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ ജ്വല്ലറികളാണ് സംഘം കൊള്ളയടിച്ചത്. ദക്ഷിണേഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും ഷോറൂമുകളായിരുന്നു ഇവർ ആക്രമിച്ചത്.

പ്രതികൾ ചെറുകിട ബിസിനസ്സുകളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അസിസ്റ്റന്‍റ് എഫ്.ബി.ഐ ഡയറക്ടർ ഇൻ ചാർജ് ഡേവിഡ് സൺഡ്‌ബെർഗ് പറഞ്ഞു. ഇത്തരത്തിൽ ലക്ഷക്കണക്കിന് ഡോളറിന്‍റെ ആഭരണങ്ങളാണ് മോഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Gang involved in armed robbery of Indian jewellery stores in US busted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.