നാടുവിട്ടത്​ 16.9 കോടി ഡോളർ അപഹരിച്ചാണെന്ന വാർത്തകൾ തള്ളി ഗനി

അബൂദബി: കാബൂൾ താലിബാൻ വളയവെ, അഫ്​ഗാനിൽനിന്ന്​ പലായനം ചെയ്​തത്​ സർക്കാർ ഫണ്ടിൽനിന്ന്​ 16.9 കോടി ഡോളറുമായാണെന്ന ആരോപണങ്ങൾ തള്ളി മുൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനി​. ധരിച്ചിരുന്ന വസ്​ത്രവും ചെരുപ്പും മാറ്റാൻപോലും സമയം ലഭിച്ചിരുന്നില്ലെന്നും ഗനി വ്യക്തമാക്കി.

നാടു വിടാനുള്ള തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുള്ള ഒ​രേയൊരു വഴി അതു മാത്രമായിരുന്നു. നാടു വിട്ടില്ലായിരുന്നെങ്കിൽ ജനങ്ങൾക്കു മുന്നിൽ മറ്റൊരു പ്രസിഡൻറുകൂടി വധിക്കപ്പെടുമായിരുന്നുവെന്നും വെളിപ്പെടുത്തി.

ഗനി രാജ്യം വിട്ടത്​ പൊതുഖജനാവിൽനിന്ന്​ കോടിക്കണക്കിന്​ ഡോളറുകൾ ഒപ്പംകൊണ്ടുപോയാണെന്ന്​ തജികിസ്​താൻ അംബാസഡറാണ്​ ആരോപിച്ചത്​. ​സമാധാന കരാറി​െൻറ പരാജയമാണ്​ അഫ്​ഗാനിൽ താലിബാനെ അധികാരത്തിലെത്തിച്ചതെന്നും ഗനി കുറ്റപ്പെടുത്തി.

Tags:    
News Summary - Gani denies allegations against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.