ഗസ്സയിൽ 27 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ആകെ കൊല്ലപ്പെട്ടവർ 35,000ലേക്ക്

ഗസ്സ: ഇസ്രായേൽ സൈന്യം തുടരുന്ന ഇടതടവില്ലാത്ത ആക്രമണത്തിൽ ഗസ്സയിൽ ഇന്നലെ 27 പേർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 10 കുഞ്ഞുങ്ങളും ഉൾപ്പെടും. ഗസ്സക്ക് നേരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത് മുതൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 34,356 ആയതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ആവശ്യവുമായി ലോകമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്.

ഗസ്സയിലെ അൽ സവൈദ, അൽ മുഗറാക എന്നീ സ്ഥലങ്ങളിൽ ഇസ്രായേൽ ഏറ്റവുമൊടുവിൽ വ്യോമാക്രമണം നടത്തിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ബന്ദിയാക്കിയവരിൽ രണ്ട് പേരുടെ വിഡിയോ ഇന്നലെ ഹമാസ് പുറത്തുവിട്ടു. ഇസ്രായേലി പൗരന്മാരായ കെത് സീഗൽ (64), ഉമ്രി മിറാൻ (47) എന്നിവരുടെ വിഡിയോയാണ് പുറത്തുവിട്ടത്. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സന്ദേശം ഇരുവരും നൽകി. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും ബന്ദികളാക്കിയത്.

അതേസമയം, ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാപിക്കുകയാണ്. ഫ്രാ​ൻ​സി​ലെ പാ​രി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ​പൊ​ളി​റ്റി​ക്ക​ൽ സ്റ്റ​ഡീ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ൻ പ​താ​ക​യും ക​ഫി​യ്യ​യും അ​ണി​ഞ്ഞ് പ്ര​ക​ട​നം ന​ട​ത്തി. പാ​രി​സി​ലെ സോ​ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി. സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ടം വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു.

ആ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. സി​ഡ്നി സ​ർ​വ​ക​ലാ​ശാ​ല, മെ​ൽ​ബ​ൺ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ര്യ​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഇ​റ്റ​ലി​യി​ലെ സാ​പി​യ​ൻ​സ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി.

Tags:    
News Summary - Gaza israel attack death toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.