ഗസ്സ സിറ്റി: പുറത്ത് ഇസ്രായേൽ നരാധമൻമാർ മരണത്തീമഴ പെയ്യിക്കുന്നതിനിടെ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു 33കാരിയായ അമാനിയും ഭർത്താവ് ഭിന്നശേഷിക്കാരനായ ഇയാദ് സൽഹയും മകൾ നാഗാമും. കുഞ്ഞുമക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രായേലിനെയോ, നരകയാതന അനുഭവിക്കുന്ന ഫലസ്തീനെയോ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഒരു കുരുന്ന് ജീവൻ അമാനിയുടെ ഉദരത്തിൽ തുടിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആ ഭക്ഷണം കഴിക്കാൻ അവരെ ഇസ്രായേൽ ൈസന്യം അനുവദിച്ചില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ പുറംലോകത്ത് എത്തേണ്ട ആ ഗർഭസ്ഥ ശിശുവിനെയടക്കം അമാനിയുടെ കുടുംബത്തെ ഒന്നടങ്കം കണ്ണിൽ ചോരയില്ലാത്ത ഇസ്രായേൽ സേന മിസൈൽ വർഷിച്ച് കൊലപ്പെടുത്തി. ചിതറിത്തെറിച്ച ശരീരഭാഗങ്ങളും തകർന്ന വീടിന്‍റെ അവശിഷ്ടങ്ങളും അവരുടെ ഭക്ഷണത്തളികയെ മൂടി.
"അവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു. എന്ത് തെറ്റാണ് എന്‍റെ സഹോദരൻ ചെയ്തത്? 14 വർഷമായി വീൽചെയറിലാണ് അവൻ കഴിയുന്നത്. അവന്‍റെ കൊച്ചുമകളും ഭാര്യയും ചെയ്ത തെറ്റ് എന്താണ്?'പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതേദഹങ്ങൾ അടുക്കിവെച്ച മോർച്ചറിയുടെ മരവിച്ച വാതിലിൽ പിടിച്ച് ഇയാദിന്‍റെ ഇളയ സഹോദരൻ ഉമർ സൽഹ വിതുമ്പി. ആക്രമണം നടക്കുമ്പോൾ സമീപപ്രദേശത്ത് തന്നെ ഉണ്ടായിരുന്നു ഉമർ. തെന്റ കൺമുന്നിൽ വെച്ചാണ് മിൈസൽ വർഷിച്ച് സഹോദരനെയും കുടുംബത്തെയും വകവരുത്തിയതെന്ന് അദ്ദേഹം എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.
ബുധനാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗസ്സ കടൽത്തീരത്തുള്ള ഇയാദിന്‍റെ ദേർ അൽ ബലാഹ് ഫ്ലാറ്റിലെ മൂന്ന് മുറികളും മിൈസൽ ആക്രമണത്തിൽ പൂർണമായി തകർന്നു.
സ്വീകരണമുറിയുടെ അവശഷ്ടങ്ങൾക്കിടയിൽ കഷണങ്ങളായി ചിതറിയ മകളുടെ ചുവന്ന സൈക്കിളിന്‍റെ ഭാഗങ്ങൾ കാണാം. തകർന്ന റഫിജറേറ്ററിലെ തക്കാളിപ്പാത്രത്തിൽ ചാരനിറത്തിലുള്ള മണ്ണുംപൊടിയും നിറഞ്ഞിരിക്കുന്നു.
ശാരീരികാവശതകളും യുദ്ധക്കെടുതികളും കാരണം തൊഴിൽരഹിതനായ ഇയാദ്, ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിയുടെ സഹായത്തെ ആശ്രയിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്്. സമീപത്തെ ഫാറ്റിലാണ് ഉമ്മയും മൂന്ന് സഹോദരന്മാരും കഴിഞ്ഞിരുന്നത്. ആക്രമണം നടക്കുേമ്പാൾ ഉമ്മ സേഹാദരന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. "രാജ്യത്തെ സ്ഥിതി ശാന്തമാകാൻ മകൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. പിറക്കാനിരുന്ന കുട്ടിയെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്‍റെ മോൻ. അതിനിടെ അവർ അവന്‍റെ ജീവനെടുത്തു...' 58 കാരിയായ ആ മാതാവ് വേദന ഉള്ളിലൊതുക്കി പറഞ്ഞു.
മെയ് 10 മുതൽ തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിൽ ഇതുവെര 65 കുട്ടികളടക്കം 230 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘങ്ങൾ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 12 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്.
ഭിന്നശേഷിക്കാരനെയും ഗർഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഗസ്സ ആരോഗ്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 'നിരപരാധികളെ കൊല്ലുന്നത് കുറ്റകൃത്യമാണ്. ലോക മനസ്സാക്ഷി ഉണരാൻ ഇനിയും എത്രപേർ മരിക്കണം?' -ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസഫ് അബു അൽ റിഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.