ഗസ്സയിലെ ഇസ്രായേൽ ബോംബിങ്ങിൽ രക്ഷപ്പെട്ടതാണ് പത്തു വയസ്സുകാരി റാഷ അൽ അരീറും കുടുംബവും. അതിനുശേഷം നോട്ടുപുസ്തകത്താളിൽ അവൾ എഴുതിവെച്ച വിൽപത്രമാണിത്. തകർന്ന ഒരു കെട്ടിടത്തിൽ നിന്ന് ഈയിടെ രക്ഷാപ്രവർത്തകർ ഈ വിൽപത്രം കണ്ടെടുക്കുമ്പോൾ തൊട്ടരികിൽ റാഷയും ചേട്ടൻ അഹ്മദും ജീവനറ്റു കിടക്കുന്നുണ്ടായിരുന്നു.
ഞാൻ രക്തസാക്ഷിയാവുകയോ മരിക്കുകയോ ചെയ്താൽ നിങ്ങളാരും കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യക്കാർക്ക് കൊടുക്കണം. എന്റെ സാധനങ്ങളും കിടക്കയും റഹാഫിനും ബത്തൂലിനും ലനക്കും കൊടുക്കണം
എനിക്ക് മാസം തോറും തരാരുള്ള 50 ഷെക്കൽ റഹാഫിനും അഹ്മദിനും വീതിച്ചു കൊടുക്കണം. എന്റെ കളിപ്പാട്ടങ്ങൾ ബത്തൂലിന് കൊടുക്കണം. എന്റെ സഹോദരൻ അഹ്മദിനോട് നിങ്ങളാരും ഒച്ചയെടുത്ത് സംസാരിക്കരുതേ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.