പാ​കി​സ്താ​നി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി​യി​ൽ

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി അ​വ​സാ​ന​മോ ഫെ​ബ്രു​വ​രി മ​ധ്യ​ത്തി​ലോ ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​റ​പ്പ് ന​ൽ​കി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ സി​ക്ക​ന്ത​ർ സു​ൽ​ത്താ​ൻ രാ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​വാ​മി നാ​ഷ​ന​ൽ പാ​ർ​ട്ടി (എ.​എ​ൻ.​പി) നേ​താ​ക്ക​ളെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ഫ്തി​കാ​ർ ഹു​സൈ​ൻ, കേ​ന്ദ്ര വ​ക്താ​വ് സ​ഹീ​ദ് ഖാ​ൻ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ഖു​ഷ്ദി​ൽ ഖാ​ൻ, അ​ബ്ദു​ൽ​റ​ഹിം വാ​സി​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​ന്ദ​ർ​ശി​ച്ച​ത്. 

Tags:    
News Summary - General Elections in Pakistan in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.