ജർമൻ പ്രതിരോധ മന്ത്രി ക്വാറന്‍റീനിൽ

ബെർലിൻ: സ്വകാര്യ സംഘത്തിലുള്ള ആൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ജർമൻ പ്രതിരോധ മന്ത്രി അനെഗ്രേറ്റ് ക്രാമ്പ് കറെൻബോയെർ ക്വാറന്‍റീനിൽ. അനെഗ്രേറ്റിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും മന്ത്രിയുടെ വക്താവ് അറിയിച്ചു.

പ്രതിരോധ മന്ത്രിയുമായി അടുപ്പമുണ്ടായിരുന്ന ആൾക്ക് എട്ടുദിവസം മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ഓൺലൈൻ ആപ്ലിക്കേഷൻ വഴിയാണ് മന്ത്രി വിവരമറിഞ്ഞത്.

വരുന്ന ആറു ദിവസം വസതിയിൽ ഇരുന്ന് ജോലി ചെയ്യാനാണ് പ്രതിരോധ മന്ത്രി തീരുമാനിച്ചിട്ടുള്ളതെന്നും വക്താവ് പറഞ്ഞു.

Tags:    
News Summary - German Defence Minister goes into quarantine after COVID-19 cases confirmed in her circle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.