മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ കടുത്ത വിമർശകനുമായ അലക്സി നാവൽനിയുടെ നില അതി ഗുരുതരമായി തുടരുന്നു. സൈബീരിയയിലെ ഒാംസ്കിെല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാവൽനിയെ, ജർമനിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഡോക്ടർമാർ നിരസിച്ചു. അതേസമയം, ജർമൻ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു.
ആറ് മണിക്കൂറിലധികം വിമാനയാത്ര ചെയ്ത് ബർലിനിൽ എത്തിക്കുന്നത് അപകടകരമാണെന്ന് പറഞ്ഞാണ് ഡോക്ടർമാർ ഇൗ ആവശ്യം നിരസിച്ചതെന്ന് നാവൽനിയുടെ വക്താവ് കിറ യർമിഷ് പറഞ്ഞു. സൈബീരിയൻ നഗരമായ ടോംസ്കിൽനിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അബോധാവസ്ഥയിലായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാവൽനിയുടെ ശരീരത്തിൽ അപകടകരമായ വിഷാംശം ഡോക്ടർമാർ കണ്ടെത്തിയതായി അേദ്ദഹത്തിെൻറ അനുയായി ഇവാൻ ഷാട്നോവ് പറഞ്ഞു. എന്നാൽ, അധികൃതർ ഇക്കാര്യം നിഷേധിച്ചു. വിഷാംശം കണ്ടെത്താനായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.