ബെർലിൻ: രാജ്യത്തെ എയർപോർട്ടുകളിൽ ജീവനക്കാരുടെ ക്ഷാമം പ്രതിസന്ധിയായി മാറിയ സാഹചര്യത്തിൽ വിദേശികളെവെച്ച് പരിഹാരം കണ്ടെത്താൻ ജർമനി. തിരക്കുകാലത്തേക്ക് മാത്രമായി താൽക്കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. തുർക്കിയിൽനിന്ന് ആയിരക്കണക്കിന് ജീവനക്കാരെ കൊണ്ടുവരാൻ ജർമൻ വിമാനത്താവള സേവന ദാതാക്കൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കോവിഡ്കാല നിയന്ത്രണങ്ങൾ അവസാനിച്ച് പതിവുതിരക്കുകളിലേക്ക് വിമാനത്താവളങ്ങൾ തിരികെയെത്തിയതോടെയാണ് ജീവനക്കാരുടെ കുറവ് വില്ലനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.