തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ ഗ്ലാ​സ്​​ഗോ സ​മ്മേ​ള​ന​ം പ​രി​സ​മാ​പ്​​തിയിലേക്ക്

ഗ്ലാ​സ്ഗോ: സ്​​കോ​ട്​​ല​ൻ​ഡി​ലെ ഗ്ലാ​സ്​​ഗോ​യി​ൽ ര​ണ്ടാ​ഴ്​​ച​യാ​യി ന​ട​ക്കു​ന്ന യു.​എ​ൻ കാ​ലാ​വ​സ്​​ഥ സ​​മ്മേ​ള​ന​ം(സി.​ഒ.​പി26)സ​മാ​പ​നത്തിലേക്ക്​. നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ​യാ​ണ്​ ലോ​ക​നേ​താ​ക്ക​ൾ പി​രി​യു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​മെ​ന്ന ദു​ര​ന്തം ത​ട​യാ​ൻ ലോ​ക​നേ​താ​ക്ക​ൾ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ഗോ​ള​താ​പ​നി​ല 1.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​യി കു​റ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു 2015ലെ ​പാ​രീ​സ്​ ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട. ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നാ​ണ്​ യു.​എ​ൻ നി​ർ​ദേ​ശം. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യാ​ൻ 200 ന​ടു​ത്ത്​ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ്​ ഗ്ലാ​സ്​​ഗോ​യി​ൽ സ​മ്മേ​ളി​ച്ച​ത്.

വെ​ള്ള​പ്പൊ​ക്കം, കാ​ട്ടു​തീ, ക​ട​ൽ​നി​ര​പ്പ്​ ഉ​യ​ര​ൽ എ​ന്നീ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത്​ ത​ട​യാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്​​തി​രു​ന്നു. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ത​ട​യാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ളാ​ണു​ വേ​ണ്ട​തെ​ന്ന്​ സി.​ഒ.​പി26 പ്ര​സി​ഡ​ൻ​റ്​ അ​ലോ​ക്​ ശ​ർ​മ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Glasgow climate meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.