കോവിഡ്​ മരണം 50 ലക്ഷം കടന്നു

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ മരണം 50 ലക്ഷം കടന്നു. ​റോയി​േട്ടഴ്​സിന്‍റെ കണക്ക്​ പ്രകാരം വെള്ളിയാഴ്ചയാണ് കോവിഡ്​ മരണം 50 ലക്ഷം കടന്നത്​. ഒരു വർഷത്തിനുള്ളിലാണ്​ 25 ലക്ഷം പേർ കോവിഡ്​ മൂലം മരിച്ചത്​. 236 ദിവസത്തിനുള്ളിൽ അടുത്ത 25 ലക്ഷം പേരുടേയും ജീവൻ കോവിഡ്​ കവർന്നു.

യു.എസ്​.എ, റഷ്യ, ബ്രസീൽ, മെക്​സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്​ കോവിഡ്​ മരണം ഏറ്റവും കൂടുതൽ. ലോകത്തെ പകുതിയിലധികം പേർക്കും വാക്​സിൻ ലഭിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്നും വ്യക്​തമാകും.

കഴിഞ്ഞ ഒരാഴ്ച 8000 മരണമാണ്​ ലോകത്ത്​ പ്രതിദിനം ശരാശരി റിപ്പോർട്ട്​ ചെയ്യുന്നത്​. ഓരോ മിനിറ്റിലും അഞ്ച്​ പേർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നുണ്ട്​. 

Tags:    
News Summary - Global deaths due to Covid cross 5 million as Delta variant sweeps the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.