IMAGE: GETTY

പേർഷ്യൻ പുതുവൽസരദിനത്തിന് ഡൂഡിലൊരുക്കി ഗൂഗ്ൾ

ഇറാനിയൻ/പേർഷ്യൻ പുതുവത്സര ദിനാ​ഘോഷത്തിൽ പങ്കുചേർന്ന് ഗൂഗ്ളും. നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തിൽ ഡൂഡിലൊരുക്കിയാണ് ഗൂഗ്ൾ ആഘോഷത്തിൽ പങ്കു ചേർന്നത്.

വസന്താരംഭത്തിന്റെ ആദ്യ ദിനമാണ് നവ്റോസ്. ഇറാനിയൻ സൗര കലണ്ടർ പ്രകാരമാണ് നവ്റോസ് ആഘോഷിക്കുന്നത്. ജോർജിയൻ കലണ്ടർ പ്രകാരം മാർച്ച് 21 ആണ് ഈ തിയതി വരിക.

വിവിധ മത വിഭാഗങ്ങൾ സഹസ്രാബ്ദങ്ങളായി നവ്റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേർഷ്യയിലാണ് നവ്റോസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. രാത്രിക്കും പകലിനും അന്നു തുല്യദൈർഘ്യമായിരിക്കും.

2009ൽ യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ നവ്റോസിനെ ഉൾപെടുത്തി. 2010ൽ ഐക്യരാഷ്ട്ര പൊതുസഭ മാർച്ച്‌ 21 അന്താരാഷ്ട്ര നവ്റോസ് ദിനമായി അംഗീകരിച്ചു.

Tags:    
News Summary - Google Doodle On Nowruz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.