വാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ സൈനിക നടപടികളെ അപലപിച്ചും ഗസ്സക്ക് പിന്തുണ അറിയിച്ചും ഗൂഗ്ളിലെ ജീവനക്കാരുടെ സംഘടനയായ ജൂഗ്ൾ രംഗത്ത്. ഇസ്രായേൽ ആക്രമണത്തെ പരസ്യമായി അപലപിക്കാൻ ഇവർ സി.ഇ.ഒ സുന്ദർ പിച്ചൈയോട് കത്തിൽ ആവശ്യപ്പെട്ടു.
ഗൂഗ്ളിലെ ജൂത ജീവനക്കാരുടെ സംഘടനയായ ജൂഗ്ളേഴ്സ് ഫലസ്തീൻ ആക്രമണത്തെ അപലപിക്കാത്തതിൽ പ്രതിഷേധിച്ച് രൂപവത്കരിച്ച സംഘടനയാണ് ജൂഗ്ൾ. ഫലസ്തീന് പിന്തുണ നൽകുന്നതിൽ ജീവനക്കാരെ ഏകോപിപ്പിക്കണമെന്നും ഗസ്സക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു. കത്തിൽ ഇതിനകം 250ലധികം ജീവനക്കാർ ഒപ്പിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.