ഒാക്ലാൻഡ്: മൂന്നാഴ്ചക്കുള്ളിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർേഡൻ. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പദ്വ്യവസ്ഥയുെട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് വൻ വിജയം.
വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്കരിക്കും. ആർഡെൻറ ലേബർപാർട്ടിക്ക് 49 ശതമാനം വോട്ടു ലഭിച്ചതോെട ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി.
അതേസമയം, പ്രധാന എതിരാളികളായ നാഷനൽ പാർട്ടിക്ക് 27 ശതമാനം വോേട്ട നേടാനായുള്ളൂ. 24 വർഷം മുമ്പ് പ്രാതിനിധ്യ വോട്ടിങ് സമ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.