ഓസ്ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരിൽ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയും. ലോകാരോഗ്യ സംഘടനയുടെ പേരും പട്ടികയിലുണ്ട്.
മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ എന്നിവരും നാറ്റോ, യു.എൻ അഭയാർഥി ഏജൻസി (യു.എൻ.എച്ച്.സി.ആർ.) എന്നിവയും നാമനിർദേശപ്പട്ടികയിലുണ്ട്.
റഷ്യൻ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാൽനിയെ നാമനിർദേശം ചെയ്തത്. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തിലെ മുൻനിര വക്താക്കളിൽ ഒരാളായാണ് ഗ്രെറ്റ തുൻബർഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ വർഷം ഒക്ടോബറിലാണ് പുരസ്കാര പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.