ടെക്സസിൽ മാളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ചു

വാഷിങ്ടൺ: യു.എസിലെ ടെക്സസിൽ മാളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് കൊല്ലപ്പെട്ടു. ആളുകൾക്ക് നേരെ വെടിയുതിർത്തയാളെ പൊലീസ് കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. 

നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.  പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനിലയെ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

രണ്ട് അക്രമികൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും അധികൃതർ തള്ളിയിട്ടിട്ടുണ്ട്. അക്രമണകാരണത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. 


Tags:    
News Summary - Gunman taken down after shooting at least nine people at mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.