ഇസ്രായേലിൽ സർക്കാർ മാറുന്നത് വരെ ഒരടി പിന്നോട്ടില്ല; നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം തുടരുന്നു

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വസതിക്ക് മുന്നിലെ പ്രതിഷേധം തുടരുന്നു. വെസ്റ്റ് ജറുസലേമിലും സിസേറിയയിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലുമാണ് പ്രതിഷേധം തുടരുന്നത്. എല്ലാദിവസവും പ്രതിഷേധിക്കുമെന്നും ഇസ്രായേലിൽ സർക്കാർ മാറുന്നത് വരെ ഇതിൽ നിന്നും ഒരടി പിന്നോട്ട് മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.

വ്യാഴാഴ്ച ഇസ്രായേലിലെ പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. ഇസ്രായേൽ സർക്കാറിൽ മാറ്റമുണ്ടാകണം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഹമാസുമായി കരാറിലൊപ്പിടാൻ നെതന്യാഹുവിന് ഒരു താൽപര്യവുമില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ശനിയാഴ്ച തെൽ അവീവ്, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിലൂടെ മാത്രമേ നെതന്യാഹുവിനെ സമ്മർദത്തിലാക്കാൻ കഴിയുവെന്നും പ്രതിഷേധം നടത്തുന്നവരുടെ പക്ഷം.

ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യും തീ​വ്ര ദേ​ശീ​യ പാ​ർ​ട്ടി​യാ​യ ‘ഇ​സ്രാ​യേ​ൽ ബ​യ്തി​നു’ നേ​താ​വു​മാ​യ അ​വി​ഗ്‌​ഡോ​ർ ലി​ബ​ർ​മാ​നും രംഗത്തെത്തിയിരുന്നു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലും തെ​ക്ക​ൻ ഗ​സ്സ​യി​ലും വി​ജ​യി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നാ​വു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പോ​ലെ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ലി​ബ​ർ​മാ​ൻ പ​റ​ഞ്ഞു. യെ​ദി​യോ​ത്ത് അ​ഹ്‌​റോ​നോ​ത്ത് ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags:    
News Summary - Anti-Netanyahu protesters say demonstrations to continue until change of government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.