തെൽഅവിവ്: ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിരോധ മന്ത്രിയും തീവ്ര ദേശീയ പാർട്ടിയായ ‘ഇസ്രായേൽ ബയ്തിനു’ നേതാവുമായ അവിഗ്ഡോർ ലിബർമാൻ. വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും വിജയിക്കാൻ ഇസ്രായേലിനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഉത്തരവാദിത്തമുണ്ടെന്നും ലിബർമാൻ പറഞ്ഞു. യെദിയോത്ത് അഹ്റോനോത്ത് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫയിലെ നമ്മുടെ സൈനികർ കടുത്ത അമർഷത്തിലാണ്. എന്താണ് വേണ്ടതെന്ന് അവർക്ക് മനസ്സിലാകുന്നില്ല. തോക്കിൻ മുനയിൽ അലയുന്ന താറാവുകളെപോലെയാണ് അവർക്ക് തോന്നുന്നത്. നമ്മൾ തോറ്റു. ഇസ്രായേലി പ്രതിരോധം വട്ടപ്പൂജ്യമാണ് -അദ്ദേഹം പറഞ്ഞു.
ഗസ്സ: ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ഷുജയ പരിസരത്തുനിന്ന് പലായനം ചെയ്ത് ഫലസ്തീനി കുടുംബങ്ങൾ. ടാങ്കുകൾ ഉപയോഗിച്ചാണ് ആക്രമണം. ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതിനെ തുടർന്ന് ഗസ്സ സിറ്റിയുടെ വടക്കൻ ഭാഗത്തേക്കാണ് ജനങ്ങൾ പോകുന്നത്. അപകടകരമായ പ്രദേശങ്ങളെ സൂചിപ്പിച്ചുള്ള മാപ്പും സേന പുറത്തിറക്കി. 24 മണിക്കൂറിനിടെ ഗസ്സയിൽ 47 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നും 52 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.