ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്ന് പിണങ്ങിയിറങ്ങിയ ഹാരി- മേഗൻ ദമ്പതികൾക്ക് പിറന്ന രണ്ടാം കുഞ്ഞിന് നൽകിയ പേരിനെ ചൊല്ലി പുതിയ വിവാദം. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്ന ലിലിബെറ്റ് എന്നത് കുഞ്ഞിന് നൽകുംമുമ്പ് രാജകുടുംബത്തിനോട് സമ്മതം വാങ്ങേണ്ടിയിരുന്നുവെന്നും അതുണ്ടായില്ലെന്നും കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. ചാനലിെൻറ കൊട്ടാര ലേഖകൻ ജോണി ഡയ്മണ്ട് ആണ് മുതിർന്ന ഉേദ്യാഗസ്ഥനെ ഉദ്ധരിച്ച് രാജകുടുംബത്തിെൻറ പ്രതിഷേധം പരസ്യമാക്കിയത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ് ബി.ബി.സിക്കെതിരെ കടുത്ത ഭാഷയിൽ ഹാരി രംഗത്തെത്തി. മകൾ പിറന്നശേഷം രാജ്ഞിയെ ആയിരുന്നു താൻ ആദ്യം വിളിച്ചതെന്നും കുടുംബത്തെ വിളിച്ച് സമ്മതം വാങ്ങിയിരുന്നുവെന്നും പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച മേഗന് പിറന്ന കുഞ്ഞിന് ലിലിബെറ്റ് എന്നതിനൊപ്പം ഹാരിയുടെ മാതാവിെൻറ പേരായ ഡയാന എന്നു കൂടി ചേർത്താണ് പേരിട്ടത്. 95കാരിയായ രാജ്ഞി കുഞ്ഞായിരിക്കെ വിളിപ്പേരായിരുന്നു ലിലിബെറ്റ് എന്നത്. ജോർജ് അഞ്ചാമൻ രാജാവാണ് ആദ്യം ആ പേരുകൂട്ടി വിളിച്ചിരുന്നത്. പിന്നീട് ഭർത്താവ് ഫിലിപ് രാജകുമാരനും വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.