ഹാർവാർഡ് സർവലകലാശാലക്ക് ആദ്യമായി ഒരു കറുത്ത വർഗക്കാരി പ്രസിഡൻറ് വരുന്നു. സർവകലാശാലയുടെ 30-ാമത് പ്രസിഡന്റായി ക്ലോഡിൻ ഗേ വരുമെന്ന് ഹാർവാർഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഐവി ലീഗ് സ്കൂളിനെ നയിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ക്ലോഡിൻ ഗേ. നിലവിൽ സർവ്വകലാശാലയിലെ ഡീനാണ് അവർ.
ജൂലൈ ഒന്നിന് പ്രസിഡന്റായി അധികാരം ഏൽക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ലോറൻസ് ബക്കോവിനു പകരമാണ് അവർ സ്ഥാനമേൽക്കുക. ഗവേണിംഗ് ബോർഡ് എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ ഞാൻ തികച്ചും വിനയാന്വിതയാണ്" -ഗേ പറഞ്ഞു. "പ്രസിഡന്റ് ബാക്കോവിന്റെ പിൻഗാമിയാകാനും ഈ സ്ഥാപനത്തെ നയിക്കാനുമുള്ള പ്രതീക്ഷയിൽ ഞാൻ അവിശ്വസനീയമാംവിധം വിനീതയാണ്" -അവർ കൂട്ടിച്ചേർത്തു. ഹെയ്തിയിൽനിന്ന് കുടിയേറിയ കുടുംബത്തിൽനിന്നാണ് ഗേ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.