പാരീസ്: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡിന്‍റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എന്നാൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു.
ശനിയാഴ്ച മുതൽ രാജ്യത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ കർഫ്യൂ നിലവിൽ വരും. രാത്രി ഒൻപത് മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യു. പാരീസ്, മാർസേയ്, ടൂളൂസ്, മോണ്ട്പെല്ലിയർ തുടങ്ങിയ നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നാല് ആഴ്ച നീണ്ടുനിൽക്കും. വ്യവസ്ഥകൾ ലംഘിക്കുന്നവർ 135 യൂറോ ആണ് പിഴ.
ബുധനാഴ്ച ഫ്രാൻസിൽ 22,591 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് 20,000ത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഫ്രാൻസിൽ ഇതുവരെ 32,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡിനെ തുടർന്നു ഫ്രാൻസിൽ ഇത് രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.