ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല; 321 റോക്കറ്റുകൾ തൊടുത്തു

തെൽ അവീവ്: ഫലസ്തീനിൽ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ ​വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം ഇന്ന് പൂർത്തിയാക്കിയെന്ന് ഹിസ്ബുല്ല അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇസ്രായേൽ പ്രതിരോധസേനക്ക് അധികാരം നൽകിയെന്നും യോവ് ഗാലന്റ് അറിയിച്ചു. പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.

പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യു.എസും അറിയിച്ചു. ഇസ്രായേലുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് സെൻ സാവേത് പറഞ്ഞു.

Tags:    
News Summary - Hezbollah says ‘first phase’ of attack now over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.