ഹാനോയ് (വിയറ്റ്നാം): പുറംലോകവുമായി ബന്ധപ്പെടാതെ 41 വർഷം കാട്ടിൽ കഴിഞ്ഞ 'യഥാർഥ ടാർസൻ' ഹൊ വാൻ ലാങ് അന്തരിച്ചു. 52 വയസായിരുന്നു. എട്ടുവർഷമായി നാഗരിക ജീവിതം നയിക്കുന്ന ലാങ് അർബുദബാധയെ തുടർന്നാണ് വിടവാങ്ങിയത്. ആധുനിക ജീവിതം തുടങ്ങിയ ശേഷം ഭക്ഷണ രീതികളും ജീവിതശൈലിയിൽ വന്ന മാറ്റവും രോഗബാധയിലേക്ക് നയിെച്ചന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
1972ലെ വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്കൻ ബോംബിങ്ങിൽ അമ്മയെയും രണ്ട് കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഹോ വാൻ ലാങ് അച്ഛൻ ഹോ വാൻ തൻഹിനും ചേട്ടനുമൊപ്പം കാടുകയറിയത്. ക്വാങ് ങായ് പ്രവിശ്യയിലെ രായ് ടാര ജില്ലയിലെ വനത്തിലാണ് ഇവർ കഴിഞ്ഞ് വന്നിരുന്നത്. കമ്യൂണിസ്റ്റ് പട്ടാളക്കാരനായിരുന്നു തൻഹ്.
നാല് പതിറ്റാണ്ടിനിടെ വെറും അഞ്ച് മനുഷ്യൻമാരെ മാത്രമായിരുന്നു ഇവർ കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ തന്നെ ഓടി മറയുകയും ചെയ്തു. കാട്ടിൽ നിന്ന് കനികളും കാട്ടു മൃഗങ്ങളെയും ഭക്ഷണമാക്കിയും സ്വന്തമായി കുടിലൊരുക്കിയും മറ്റുമാണ് മൂവരും ജീവിച്ചുപോന്നത്.
ലാങിെൻറ പിതാവിന് സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. 2013ൽ പ്രായാധിക്യത്താൽ ചികിത്സക്കായാണ് തൻഹും മക്കളും നാട്ടിലേക്കെത്തിയത്. ആൽവരോ സെറെസോ എന്ന ഫോട്ടോഗ്രാഫർ ഇവരെ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് സമീപത്തെ ഒരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. വൈകാതെ അച്ഛൻ മരിച്ചു. 2017ൽ അജ്ഞാത രോഗം ബാധിച്ച് ചേട്ടനും മരിച്ചതോടെ ലാങ് ഒറ്റക്കായി.
കാട്ടിൽ നിന്ന് നാട്ടിലേക്കെത്തിയ ആദ്യ വർഷം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ലാങ് കുറച്ച് സമയമെടുത്തു. പുതിയ ജീവിത രീതിയില്‍ ലാങ് സംസ്കരിച്ച ഭക്ഷണം കഴിക്കാന്‍ തുടങ്ങി. പലപ്പോഴും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പുകവലി ആരംഭിച്ചു. ആധുനീക ജീവിതം ലാങിന്‍റെ ആരോഗ്യം തകര്‍ത്തു. ഇതൊക്കെയാണ് അർബുദ ബാധയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.