ബെയ്ജിങ്: 2020 ജൂണിൽ ടിയാനൻമെൻ ചത്വരത്തിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഹോങ്കോങ് മാധ്യമ വ്യവസായി ജിമ്മി ലായ്ക്കും രണ്ട് ആക്ടിവിസ്റ്റുകൾക്കുമെതിരെ കുറ്റം ചുമത്തി. ഗ്വിനെത് ഹൊ, ചൗ ഹാങ് തുങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട രണ്ടുപേർ. ഹോങ്കോങ് നിരോധിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
വിചാരണ പോലുമില്ലാതെ തടവിലിട്ടിരിക്കയാണ് മൂന്നുപേരെയും. ദേശീയ സുരക്ഷ പ്രകാരം കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്ത ഇവർക്കെതിരെ നിരവധി കേസുകൾ ചുമത്തിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.