വാഷിങ്ടൺ: അമേരിക്കൻ ജനതയെ കോവിഡ് ദുരിതത്തിൽനിന്ന് കരകയറ്റാൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ഡെമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം പാക്കേജ് ചെലവേറിയതാണെന്ന് ആരോപിച്ച് എതിർത്താണ് വോട്ട് ചെയ്തത്. 212നെതിരെ 219 വോട്ടുകൾക്കാണ് പാക്കേജ് പാസാക്കിയത്. ഇനി സെനറ്റ് കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് അനുവദിക്കാം. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും
കോവിഡ് വാക്സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് പാക്കേജിൽ തുക വകയിരുത്തിയത്. അതോടൊപ്പം കോവിഡിൽ തകർന്ന ചെറുകിട ബിസിനസ് സംരംഭകർക്കും വീട്ടുടമകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും പണം നൽകും. കോവിഡ് കാലത്ത് യു.എസിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നിരുന്നു. ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബൈഡൻ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
അതേസമയം, മിനിമം വേതനം മണിക്കൂറിന് 15 ഡോളർ എന്നതിനും റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് എതിർപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.