നവാസ് ശരീഫ് പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്നുവെച്ചത് മകൾക്ക് വേണ്ടി?

ലാഹോർ: നാലാമതും പ്രധാനമന്ത്രിയാകാനുള്ള അവസരം പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവ് നവാസ് ശരീഫ് വേണ്ടെന്നുവെച്ചത് മകൾക്ക് വേണ്ടിയെന്ന് റിപ്പോർട്ട്. ഒന്നുകിൽ നവാസ് ശരീഫിന് പ്രധാനമന്ത്രിയാകാം അല്ലെങ്കിൽ മകൾ മർയം നവാസിന് പഞ്ചാബ് മുഖ്യമന്ത്രിയാകാം. രണ്ടുംകൂടി പറ്റില്ലെന്ന് സൈന്യം നിബന്ധനവെച്ചത് കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശഹബാസ് ശരീഫിന് നൽകിയതെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശഹബാസ് പ്രധാനമന്ത്രിയാകുന്നതിനോട് സൈന്യത്തിനും എതിർപ്പില്ല.

പാക് രാഷ്ട്രീയത്തിൽ സൈന്യത്തിന് നിർണായക സ്വാധീനമുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ പകുതി കാലവും ഭരിച്ചത് സൈന്യമാണ്. സൈന്യത്തിന്റെ ആശീർവാദത്തോടെയാണ് നവാസ് ശരീഫ് ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായതെങ്കിലും ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - How Pakistan army's quandary forced Nawaz Sharif to give up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.