കിയവ്: മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും രക്ഷതേടി വിലപിക്കുന്ന വിഡിയോ പുറത്ത്. ഇവിടെനിന്ന് എത്രയും വേഗം യുക്രെയ്ന്റെ അധീനതയിലുള്ള നഗരത്തിലേക്ക് ഒഴിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഫാക്ടറിയുടെ ടണലിൽ(ഭൂഗർഭഅറ) 15 കുട്ടികളാണ് കഴിയുന്നത്. ഫാക്ടറിതൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവിടെ കുടുങ്ങിപ്പോയതാണ് അവർ.
കൂട്ടിയിട്ട വസ്ത്രങ്ങൾക്കും ബെഡുകൾക്കും അരികിലിരുന്ന് ഹോംവർക്ക് ചെയ്യുകയാണ് ഒരു കുട്ടി. ഒരിക്കൽകൂടി സൂര്യവെളിച്ചം കാണണമെന്നും ശുദ്ധവായു ശ്വസിക്കണമെന്നും മറ്റൊരു കുട്ടി ആവശ്യപ്പെടുന്നു.
ആഴ്ചകളായി ടണലിലെ ഇരുട്ടിലാണവർ. 50 ദിവസമായി ഭൂഗർഭഅറയിലാണ് കഴിയുന്നതെന്ന് ഇവർക്ക് കൂട്ടിരിക്കുന്ന സ്ത്രീ വെളിപ്പെടുത്തി. റഷ്യൻ സൈന്യം പാർപ്പിടങ്ങൾക്കു ബോംബിട്ടതോടെ മാർച്ചിലാണ് മറ്റുചിലർ ടണലിൽ അഭയം തേടിയത്. കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീരാറായി.
പലരും പട്ടിണിയുടെ വക്കിലാണ്. ഏതുവിധേനയും കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്തണമെന്നാണ് സ്ത്രീ അപേക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.