ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് അഭിനന്ദനവുമായി അമേരിക്കൻ പ്രതിനിധി ജോൺ കെറി. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ദിശ രവിയെ പോലുള്ളവരുടെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കാലാവസ്ഥ വ്യതിയാനത്തിനായുള്ള പ്രത്യേക അമേരിക്കൻ പ്രതിനിധി ജോൺ കെറി പറഞ്ഞു. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിലാണ് അദ്ദേഹം.
പരിസ്ഥിതി പോരാട്ടങ്ങളിൽ വർധിച്ചു വരുന്ന യുവാക്കളുടെ പങ്കും, ഭരണകൂടത്തിന്‍റെ സമീപനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ജോൺ കെറി. അമേരിക്കയിൽ മനുഷ്യാവകാശം നിർണായകമായ ഘടകമാണ്. അവിടം പരിസ്ഥിതി സംരക്ഷത്തിനായി പ്രധാനമായും മുന്നിട്ടിറങ്ങുന്നത് യുവാക്കളാണ്. മുതിർന്നവരെ അതിന് വേണ്ടി പ്രേരിപ്പിക്കുന്നതും പുതിയ തലമുറയാണ്. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പോലും ചർച്ചയായ പ്രധാനവിഷയമായിരുന്നു പരിസ്ഥിതി സമരങ്ങളെന്നും കെറി മാധ്യമങ്ങളോട് വ്യക്തമാക്കി.
കർഷക സമരവുമായി ബന്ധപ്പെട്ട് രാജ്യാന്തര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 22 കാരിയായ ദിശ രവിയെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബംഗളൂരുവിലെ വസതിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ദിശ രവി വിവാദത്തിൽ തെളിവില്ലെന്ന് കണ്ടെത്തി ദിശയെ കോടതി വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.