ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റ്; എന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും -ബൈഡൻ

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയപദത്തിലേറിയ ശേഷം രാഷ്ട്രത്തോട് നന്ദി പറഞ്ഞ് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ. ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കും. എന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും -ബൈഡൻ ട്വീറ്റ് ചെയ്തു.

അമേരിക്ക, മഹത്തായ ഈ രാജ്യത്തെ നയിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ കൃതാർത്ഥനാണ്. ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും, പക്ഷേ ഞാൻ വാഗ്ദാനം ചെയ്യുന്നു, ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും, നിങ്ങൾ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും.

നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ സൂക്ഷിക്കും -ബൈഡൻ പറഞ്ഞു.  

Tags:    
News Summary - I will keep the faith that you have placed in me -biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.