'7.1 കോടി നിയമാനുസൃത വോട്ട് നേടി, ഞാനാണ് ജയിച്ചത്' -വീണ്ടും ട്രംപ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിട്ടും തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ്. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.

നിരീക്ഷകരെ വോട്ടെണ്ണൽ മുറികളിലേക്ക് അനുവദിച്ചില്ല. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചത്. മുമ്പ് നടക്കാത്ത വിധം മോശം കാര്യങ്ങൾ നടന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് മെയിൽ ഇൻ ബാലറ്റുകളാണ് ആവശ്യപ്പെടാത്ത ആളുകൾക്ക് അയച്ചത് -ട്രംപ് ട്വീറ്റിൽ ആരോപിച്ചു.



ഒരു സിറ്റിങ് പ്രസിഡന്‍റ് നേടുന്ന ഏറ്റവും വലിയ വോട്ട് താൻ നേടിയിരിക്കുകയാണെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.


ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാൻ ട്രംപ് തയാറായിട്ടില്ല. നിയമനടപടികൾ ആരംഭിക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.

അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം ബെഡൻ 290 ഇലക്ടറൽ വോട്ടുകളാണ് നേടിയത്. 270 ഇലക്ടറൽ വോട്ടുകളാണ് വിജയത്തിന് ആവശ്യം. ട്രംപിന് 214 വോട്ടുകൾ മാത്രമാണുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.