ഓഗഡോഗു: ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ അട്ടിമറിയിലൂടെ പോൾ-ഹെൻറി സാൻഡോഗോ ദമീബയെ നീക്കം ചെയ്ത് ആഴ്ചകൾക്ക് ശേഷം ഇടക്കാല പ്രസിഡന്റായി ഇബ്രാഹിം ട്രോറെ ചുമതലയേറ്റു.
2024 ജൂലൈയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും അപകടത്തിലായ രാജ്യത്തിന്റെ നിലനിൽപ് സുരക്ഷിതമാക്കുകയല്ലാതെ ഒരു ലക്ഷ്യവും തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് എട്ട് മാസത്തിനിടെ നടന്ന രണ്ടാമത്തെ അട്ടിമറിയിലൂടെയാണ് സൈനിക കമാൻഡർ ട്രോറെ അധികാരത്തിലെത്തിയത്. ബുർകിനഫാസോയുടെ അവസാനമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറിനെ പുറത്താക്കി ജനുവരിയിലാണ് ദമീബ അധികാരം പിടിച്ചത്.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും രണ്ട് ദശലക്ഷത്തോളം ആളുകളെ വീടുകളിൽനിന്ന് പുറത്താക്കുകയും ചെയ്ത സായുധ കലാപങ്ങൾ നിയന്ത്രിക്കുന്നതിൽ വിജയിക്കാനായില്ലെന്ന് ആരോപിച്ചാണ് ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിൽ ദമീബയെയും അട്ടിമറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.