ജറൂസലം: അധിനിവിഷ്ട ഫലസ്തീൻ ഭൂപ്രദേശങ്ങളിലെ സാഹചര്യം പരിശോധിച്ച് നീതിന്യായ പാലനത്തിന് തയാറെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.സി). കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത ഫലസ്തീൻ മനുഷ്യാവകാശ സംഘടനകൾ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ഫലസ്തീൻ മേഖലകളിലും ഗസ്സ മുനമ്പിലും ഇസ്രായേൽ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ഐ.സി.ജെക്ക് അന്വേഷണം നടത്താൻ വഴിയൊരുങ്ങി. 2014ൽ ഇസ്രായേലും ഫലസ്തീനും തമ്മിൽ നടന്ന 50 ദിവസത്തെ യുദ്ധത്തിൽ 2251 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൂടുതലും തദ്ദേശവാസികളാണ്. 73 ഇസ്രായേൽ സൈനികരും മരിച്ചു. കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലും ഗസ്സയിലും ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റമാണെന്നതിന് തെളിവുണ്ടെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ ഫതുബിൻ സൗദ ചൂണ്ടിക്കാട്ടി. ഇസ്രായേൽ സൈന്യത്തിനൊപ്പം ഫലസ്തീനിയൻ സായുധ വിഭാഗമായ ഫതഹിെൻറ പങ്കും അവർ എടുത്തുപറഞ്ഞു. അന്വേഷണം തുടങ്ങുംമുമ്പ് ഈ മേഖലകൾ ഐ.സി.ജെയുടെ നിയമപരിപാലനത്തിനു കീഴിലാക്കണമെന്നും ആവശ്യപ്പെട്ടു.
കോടതിവിധി ഇസ്രാേയൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളി. ഐ.സി.സിയിൽ അംഗമല്ല ഇസ്രായേൽ. ചരിത്രവിധിയെന്നാണ് ഫലസ്തീൻ അധികൃതർ വിധിയെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.