ഒരു ഇസ്രായേൽ സൈനികനെ കൂടി ഹമാസ് കൊലപ്പെടുത്തി; 16 പേർക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം

ഗസ്സ: ഖാൻ യൂനിസിൽ ഹമാസ് ആക്രണത്തിൽ ഒരു ഇസ്രായേൽ അധിനിവേശ സൈനികൻ കൊല്ലപ്പെട്ടു. 16 സൈനികർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാ​ണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

പടിഞ്ഞാറൻ ഖാൻ യൂനിസിലെ അൽഅമലിന് സമീപം ഇസ്രായേൽ അധിനിവേശ സേന സ്ഥാപിച്ച ഗാർഡ് പോസ്റ്റിന് നേരെയാണ് ഹമാസ് മി​സൈൽ ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. കെട്ടിടത്തിന്റെ മുകൾനിലയിലുണ്ടായിരുന്ന ഇഗോസ് ​സൈനിക യൂണിറ്റിലുള്ള അലോൺ കുദ്രിയാഷോവ് (21) ആണ് കൊല്ലപ്പെട്ടത്.

മിസൈൽ പതിച്ച് കെട്ടിടം തകർന്നുവീണു. ആറ് പേർക്ക് ഗുരുതരമായും അഞ്ച് പേർക്ക് സാരമായും പരിക്കേറ്റു. അഞ്ച് പേർക്ക് നേരിയപരിക്കുകളാണുള്ളതെന്ന് ഐ.ഡി.എഫ് അറിയിച്ചു. ഗുരുതര പരിക്കേറ്റ സൈനികർക്ക് അടിയന്തിര ശസ്ത്രക്രിയകൾ നടത്തി.

Tags:    
News Summary - IDF names soldier fallen in Gaza, 16 other wounded, 6 in serious condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.