ഒരു​സൈനികനെ കൂടി ഹമാസ് ​വധിച്ചതായി ഇസ്രായേൽ​; നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് സൈനികർ

തെൽഅവീവ്: തെക്കൻ ഗസ്സയിൽ തങ്ങളുടെ ഒരുസൈനികനെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ. സ്റ്റാഫ് സാർജൻറ് നോം ഹബ (20)യാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു.

ഇന്ന​ലെ ഒരു ​സൈനികനും കഴിഞ്ഞ ദിവസം മൂന്ന് സൈനികരും കൊല്ലപ്പെട്ട കാര്യം ഇസ്രായേൽ ​സേന സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാലുദിവസത്തിനിടെ അഞ്ച് ​ഇസ്രായേൽ സൈനികരാണ് ഹമാസിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്.

ഗസ്സയിൽ കരസേന ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 234 ആയതായി ഇസ്രായേൽ പറയുന്നു. എന്നാൽ, യഥാർഥ കണക്ക് ഇതിലും കൂടുതൽ വരുമെന്നാണ് ഹമാസ് പറയുന്നത്.


ജറൂസലേമിൽ നിന്നുള്ള പാരാട്രൂപ്പർ ബ്രിഗേഡിന്റെ 202-ാം ബറ്റാലിയൻ അംഗമാണ് കൊല്ലപ്പെട്ട നോം ഹബ. ഇയാൾക്കൊപ്പമുണ്ടായിരുന്ന നിരവധി സൈനികർക്ക് ഹമാസ് ആക്രമണത്തിൽ പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെയെല്ലാം ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.

സ്റ്റാഫ് സാർജൻറ് റോത്തം സഹാർ ഹദർ (20) ആണ് ഇന്നലെ മരിച്ചത്. പാരാട്രൂപ്പേഴ്‌സ് ബ്രിഗേഡിൻറെ രഹസ്യാന്വേഷണ വിഭാഗം ​സൈനികനാണിയാൾ. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ തെക്കൻ ഗസ്സയിൽ ഇസ്രായേലിന്റെ 630ാം ബറ്റാലിയനിലെ 36, 30, 27 വയസ്സുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. അതിനിടെ, 10 അധിനിവേശ ഇസ്രായേൽ സൈനികരെ തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് തിങ്കളാഴ്ച അറിയിച്ചിരുന്നു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

Tags:    
News Summary - IDF says paratrooper killed, several others wounded during battle in southern Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.