റോം: വൻകുടൽ ശസ്ത്രക്രിയക്ക് വിധേയനായ സമയത്ത് ചിലർ തെൻറ മരണം ആഗ്രഹിച്ചിരുന്നതായി ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. ഈ മാസം 12ന് സ്ലൊവാക്യൻ പുരോഹിതരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് പോപ് മനസുതുറന്നത്.
സംഭാഷണത്തിനിടെ സുഖമായിരിക്കുന്നുവോ എന്ന പുരോഹിതെൻറ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. ''പലരും എെൻറ മരണം ആഗ്രഹിച്ചു. ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് കരുതി കർദിനാൾമാർ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ രഹസ്യയോഗം വരെ ചേർന്നു.ദൈവകൃപയാൽ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു''-മാർപാപ്പ പറഞ്ഞു.
ശസ്ത്രക്രിയക്കായി 10 ദിവസം ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് മാർപാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്നു വരെ ഒരു ഇറ്റാലിയൻ പത്രം എഴുതി. എന്നാൽ അങ്ങനെയൊന്നിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് പിന്നീട് മാർപാപ്പ പറഞ്ഞു. കത്തോലിക്ക സഭയിലെ അധ്യക്ഷനായ മാർപാപ്പ യാഥാസ്ഥിതികമായ പല കാഴ്ചപ്പാടുകളുടെയും നിശിത വിമർശകനാണ്. മുതലാളിത്ത വ്യവസ്ഥിയോടു നിരന്തരം കലഹിക്കുന്ന, പരിസ്ഥിതി സംരക്ഷണത്തിനും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുമായുള്ള അദ്ദേഹത്തിെൻറ നിലപാടുകളോട് യാഥാസ്ഥിതിക വിഭാഗത്തിന് എതിർപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.