ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറച്ച് ഐ.എം.എഫ്

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാ അനുമാനം കുറച്ച് ഐ.എം.എഫ്. 8.2 ശതമാനമായാണ് വളർച്ചാ അനുമാനം ഐ.എം.എഫ് കുറച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. യുദ്ധം രാജ്യത്തിന്റെ ഉപഭോഗത്തേയും പണപ്പെരുപ്പത്തേയും സ്വാധീനിക്കുമെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ.

റഷ്യ-യുക്രെയ്ൻ യുദ്ധം ആഗോള സാമ്പത്തിക വളർച്ചയേയും സ്വാധീനിക്കും. യുദ്ധം മൂലം പണപ്പെരുപ്പം ​ഉയരും. ഭക്ഷ്യ-എണ്ണ വിലകൾ ഇതുമൂലം ഉയരും. ഇത് അവികസിത രാജ്യങ്ങളെ ജനങ്ങളേയാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത സാമ്പത്തിക വർഷത്തിൽ ആഗോള സമ്പദ്‍വ്യവസ്ഥയിൽ 3.6 ശതമാനം വളർച്ച മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഐ.എം.എഫ് അറിയിച്ചു. വികസിത രാജ്യങ്ങളിൽ 5.7 ശതമാനം പണപ്പെരുപ്പവും അവികസിത രാജ്യങ്ങളിൽ 8.7 ശതമാനം പണപ്പെരുപ്പവും ഉണ്ടാവുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. 

Tags:    
News Summary - IMF Cuts India's GDP Growth Forecast To 8.2% For FY23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.