ഇസ്ലാമാബാദ്: ഇസ്ലാമോഫോബിയ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക് സി.ഇ.ഒ മാർക് സക്കർബർഗിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കത്തെഴുതി. ജൂതകൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റുകളെ നിയന്ത്രിച്ചപോലെ ഇസ്ലാമോഫോബിയയെയും നിയന്ത്രിക്കണമെന്ന് കത്തിലൂടെ ഇമ്രാൻഖാൻ ആവശ്യപ്പെട്ടു.
''ജർമനിയിൽ നാസികൾ നടത്തിയ ജൂത കൂട്ടകൊലയെ കുറിച്ച എല്ലാ തരം വിമർശനങ്ങളെയും ചോദ്യങ്ങളെയും നിരോധിച്ച ഫേസ്ബുക്കിെൻറ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു.
മുസ്ലിംകൾക്കെതിരായ ലോകത്താകമാനം വിദ്വേഷം വളർന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിംകൾക്ക് പൗരത്വ അവകാശവും ജനാധിപത്യ അവകാശങ്ങളും വസ്ത്ര-ആരാധന സ്വാതന്ത്രവും നിഷേധിക്കുന്നു. ഇന്ത്യയിൽ സി.എ.എ-എൻ.ആർ.സി അടക്കമുള്ള മുസ്ലിം വിരുദ്ധ നിയമങ്ങളും ആസൂത്രിത കൊലപാതകങ്ങളും നടപ്പാക്കുന്നു. കൊറോണ വ്യാപനത്തിന് പോലും മുസ്ലികളെ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഫ്രാൻസിൽ മുസ്ലിംകളെയും പ്രവാചകനെയും ലക്ഷ്യമിടുന്ന കാർട്ടൂണുകൾക്കും പ്രസിദ്ധീകരണങ്ങൾക്കും അനുമതി നൽകുന്നു. ഇത് മുസ്ലിംകളെ അരികുവൽക്കരിക്കുന്നു. വെറുപ്പിെൻറ എല്ലാ സന്ദേശങ്ങളെയും നിരോധിക്കണം, അല്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കും''- ഇമ്രാൻ ഖാൻ സക്കർബർഗിനയച്ച കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.