അന്ന് പ്രവിശ്യ അസംബ്ലികൾ പിരിച്ചുവിട്ടത് അദ്ദേഹം പറഞ്ഞിട്ട് -ഖമർ ജാവേദ് ബജ്‍വക്കെതിരെ ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ അസംബ്ലികൾ പിരിച്ചുവിട്ടത് മുൻ സൈനിക മേധാവിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇംറാൻ ഖാൻ. ഇംറാൻ ഖാനെ ഉദ്ധരിച്ച് ദ ന്യൂസ് ഡോട് കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദേശം ഉയർന്നത്.

പ്രസിഡന്റ് ആരിഫ് ആൽവിയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് കുടിക്കാഴ്ച നടന്നതെന്നും ഇംറാൻ പറഞ്ഞു. തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ആദ്യം രണ്ട് പ്രവിശ്യ സർക്കാരുകൾ പിരിച്ചുവിടാനായിരുന്നു നിർദേശം. ഇപ്പഴത്തെ ഭരണകർത്താക്കൾ ദേശീയ ഖജനാവിൽ നിന്ന് പണം കടത്തുന്നവരാണെന്ന് ബജ്‍വക്കും ഇന്റലിജൻസ് ഏജൻസിക്കും ധാരണയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാമറിഞ്ഞിട്ടും ബജ്‍വ എല്ലാത്തിനും കൂട്ടുനിന്നുവെന്നും ഇംറാൻ പറഞ്ഞു. പ്രധാനമന്ത്രി ശഹബാസ് ശരീഫ് നാഷനൽ അസംബ്ലി പിരിച്ചുവിട്ടാൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇംറാൻ അവകാശപ്പെട്ടു.

കഴിഞ്ഞ വർഷം ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിന് ശേഷമാണ് ഇംറാൻ അധികാരത്തിൽ നിന്ന് പുറത്തായത്. ശഹബാസ് ശരീഫിനെ അധികാരത്തിൽ എത്തിക്കാൻ ബജ്‌വ ആഗ്രഹിക്കുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) മേധാവി തന്നോട് പറഞ്ഞതായും ഇംറാൻ ഖാൻ പറഞ്ഞു.

Imran Khan's big charge against Pak's former army chief

Tags:    
News Summary - Imran Khan's big charge against Pak's former army chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.