വാഷിങ്ടൺ: സമീപകാലത്ത് യു.എസിൽ ആഞ്ഞുവീശിയ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ ഹെലീനിൽ മരണം 160ലേറെ. 600ലേറെ പേരെ കുറിച്ച് വിവരങ്ങളില്ല. 10 ലക്ഷത്തിലേറെ പേർ ദുരിതബാധിതരാണ്. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, േഫ്ലാറിഡ, ടെന്നസി, വിർജീനിയ എന്നീ തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. മിന്നൽ പ്രളയവും വൈദ്യുതി മുടക്കവും തുടർന്നതോടെ വിമാനങ്ങൾ വഴി സഹായമെത്തിക്കുന്നത് തുടരുകയാണ്.
കാറ്റഗറി നാലിൽ പെട്ട ഹെലീൻ ചുഴലിക്കാറ്റ് വ്യാഴാഴ്ചയാണ് യു.എസിലെത്തിയത്. തുടർച്ചയായി പെയ്ത പേമാരി ജീവിതം താളംതെറ്റിച്ചു. നോർത്ത് കരോലൈനയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. നോർത്ത് കരോലൈന, ജോർജിയ എന്നിവിടങ്ങളിൽ പ്രസിഡന്റ് ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർ സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.