ഔദ്യോഗിക രഹസ്യം ചോർത്തിയ കേസിൽ ഇംറാൻ ഖാന്‍റെ റിമാൻഡ് നീട്ടി

ഇസ്‍ലാമാബാദ്: ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന കേസിൽ (സൈഫർ കേസ്) ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ജുഡീഷ്യൽ റിമാൻഡ് പാകിസ്താനിലെ പ്രത്യേക കോടതി സെപ്റ്റംബർ 26 വരെ നീട്ടി.

പ്രത്യേക കോടതി ജഡ്ജി അബുൽ ഹസ്‌നത്ത് സുൽഖർനൈൻ ഇംറാൻഖാൻ തടവിൽ കഴിയുന്ന അറ്റോക്ക് ജയിലിനുള്ളിലാണ് കേസിന്റെ വിചാരണ നടത്തിയത്. 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡ് പൂർത്തിയായതിനെ തുടർന്ന് മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കി.

തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ആഗസ്റ്റ് അഞ്ചു മുതൽ ഇംറാൻ ഖാൻ ജയിലിലാണ്. ആഗസ്റ്റ് 29ന് ഇസ്‍ലാമാബാദ് ഹൈകോടതി അദ്ദേഹത്തിന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും സൈഫർ കേസിൽ അറ്റോക്ക് ജയിലിൽ തുടരുകയാണ്.

Tags:    
News Summary - Imran Khan's demand has been extended in the official secrets leak case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.