വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന്; ഇംറാൻ ഖാന് ജാമ്യമില്ലാ വാറന്റ്

ഇസ്‍ലാമാബാദ്: വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ജാമ്യമില്ലാ വാറന്റ്. ഇംറാനെ ഏപ്രിൽ 18ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.

മാർച്ച് 24ന് ഈ കേസിൽ നടന്ന വാദം കേൾക്കലിൽ, കോടതി ജാമ്യമില്ലാ വാറന്റ് ജാമ്യം ലഭിക്കുന്നതായി മാറ്റിയിരുന്നു. തുടർന്ന് മാർച്ച് 29ന് അദ്ദേഹം കോടതിയിൽ ഹാജരാകേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനുശേഷമാണ് കോടതി നിലപാട് കടുപ്പിച്ചത്.

2022 ആഗസ്റ്റിൽ ഇംറാൻ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്.

Tags:    
News Summary - Imran Khan’s Non-Bailable Arrest Warrant Issued In Judge Threatening Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.