ഇംറാന്‍റെ പാർട്ടിക്ക് സംവരണ സീറ്റ് പ്രാതിനിധ്യമില്ല

പെഷാവർ: പാകിസ്താനിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സംവരണ സീറ്റിലേക്ക് നാമനിർദേശം നൽകാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിക്ക് അവസരമില്ല. വോട്ടെടുപ്പിലൂടെ നേടിയ സീറ്റ് അനുപാതത്തിൽ രാഷ്ട്രീയ പാർട്ടികൾ സംവരണ വിഭാഗങ്ങളെ നാമനിർദേശം ചെയ്യുന്നതാണ് രീതി.

തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കാത്തതിനാൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പി.ടി.ഐ അനുഭാവികൾ സുന്നി ഇത്തിഹാദ് കൗൺസിലിൽ ചേർന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും പെഷാവർ ഹൈകോടതി അംഗീകരിച്ചില്ല.

266 അംഗ പാർലമെന്റിലേക്ക് 93 പി.ടി.ഐ സ്വതന്ത്രർ വിജയിച്ചിട്ടുണ്ട്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 75 സീറ്റ് നേടിയ പി.എം.എൽ (എൻ) - 75, പി.പി.പി -54, മുത്തഹിദ ഖൗമി മൂവ്മെന്റ് പാകിസ്താൻ -17 എന്നിവ സഖ്യസർക്കാർ രൂപവത്കരിക്കുകയായിരുന്നു.

Tags:    
News Summary - Imran Khan's party has no reserved seat representation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.