ശിക്ഷ റദ്ദാക്കണമെന്ന ഇംറാൻ ഖാന്റെ ഹരജി വിധി പറയാൻ മാറ്റി

ഇസ്‍ലാമാബാദ്: തോശാഖാന അഴിമതിക്കേസിൽ തന്നെ ശിക്ഷിച്ച കോടതിവിധി റദ്ദാക്കണമെന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഹരജി ഇസ്‍ലാമാബാദ് ഹൈകോടതി വിധി പറയാൻ മാറ്റി.

ആഗസ്റ്റ് അഞ്ചിനാണ് വിചാരണ കോടതി തോശാഖാന കേസിൽ ഇംറാനെ മൂന്നു വർഷം തടവിന് ശിക്ഷിച്ചത്. അഞ്ചു വർഷത്തേക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും കോടതി വിലക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരീഖ് മഹ്മൂദ് ജഹാംഗീരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയതായി കഴിഞ്ഞയാഴ്ച പാക് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഹരജിയിൽ ഇംറാന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    
News Summary - Imran Khan's plea to quash the sentence was adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.