യു.എൻ ഘടന പരിഷ്‍കരണം ആവശ്യപ്പെട്ട് ഇന്ത്യയും ജപ്പാനും

ടോക്യോ: ഐക്യരാഷ്ട്ര സഭയുടെ ഘടന കാലാനുസൃതമായി പരിഷ്‍കരിക്കണമെന്ന് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ജപ്പാൻ സന്ദർശനത്തിനിടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്ത്യ, ജപ്പാൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ജർമനി എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി യു.എൻ രക്ഷാസമിതി വികസിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ വികസനവും സമാധാനവും ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണ് ജപ്പാൻ എന്നും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ സമീപവർഷങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായെന്നും മന്ത്രി ജയ്ശങ്കർ പറഞ്ഞു.

Tags:    
News Summary - India and Japan demand reform of UN structure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.